നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം ; വൈക്കം വിജയലക്ഷ്മിക്ക്

Navratri Sargapratibha Award; Vaikom Vijayalakshmi
Navratri Sargapratibha Award; Vaikom Vijayalakshmi

കോഴിക്കോട്: കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കുള്ള അംഗീകാരമായി നല്കുന്ന നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാർഡ് . അവാര്‍ഡ് ഒക്ടോ. 12ന് വൈകിട്ട് സംസ്‌കാരിക സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്നു സമ്മാനിക്കും.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്‍, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Tags