'നാരായണീന്റെ മൂന്നാണ്മക്കൾ' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

song narayaneentemoonnanmakkal
song narayaneentemoonnanmakkal

ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വിരൽ തൊടും നിറം കുളിർക്കാറ്റു പോലെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കെഎസ് ഉഷയുടെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രുതി ശിവദാസാണ് ആലാപനം

ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തിൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സിനിമയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. 

Tags