‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും


ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍ എന്നിവരാണ് സിനിമയുടെ പുതിയ പോസ്റ്ററിലുള്ളത്. ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും.
ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. ‘റൺ കല്യാണി’യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്‍റെ രണ്ടാമത്തെ സിനിമയുമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ എന്ന പ്രത്യേകതയുമുണ്ട്.