"അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ" ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

"Acts of the Apostles" movie trailer released


രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  രാഹുൽകൃഷ്ണരചനയും സംവിധാനവും നിർവഹിക്കുന്ന "അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ" എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു.

അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകർ-ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ്.ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പതു ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

പ്രൊജക്റ്റ്‌ ഡിസൈനർ- എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, കല-അജി പയ്ച്ചിറ,  മേക്കപ്പ്-പ്രദീപ് വിതുര,വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെൽ,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ- ഇഷാൻ പ്രൊമോഷൻസ്, എഡിറ്റർ-ബാബുരാജ്,  ബിജിഎം- ജോസ് ബാപ്പയ്യാ ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷാൻ തൻഹ, അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫർ-മനോജ്‌ ഫിടാക്,ദിലീപ് ഖാൻ.1995ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന "അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ",ഒരു മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലർ  ചിത്രമാണ്. പി ആർ ഒ- എ എസ് ദിനേശ്.

Tags