മോണിക്ക ഒരു എഐ സ്റ്റോറി ശ്രദ്ധേയമാകുന്നു

monica AI story

 എഐ കേന്ദ്ര കഥാപാത്രമാകുന്ന  മോണിക്ക ഒരു എഐ സ്റ്റോറി  സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ബാധിച്ച കുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തോടൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗവും സിനിമ വരച്ചുകാട്ടുന്നു. മികച്ച കാഴ്ചാനുഭവത്തോടൊപ്പം സാമൂഹ്യ അവബോധവും പ്രേക്ഷകരിലെത്തിക്കുന്നതിനാണ് ശ്രമിച്ചതെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ പി ശ്രീശന്‍ പറഞ്ഞു.

വ്യത്യസ്തമായ സിനിമ കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുമെന്ന് നടി കണ്ണൂര്‍ ശ്രീലത പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ഇ എം അഷ്‌റഫാണ് കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Tags