നടി മോളി കണ്ണമാലിയുടെ ചികിത്സ തുടരുന്നു; വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നു ഡോക്ടർമാർ

molly
ഫോര്‍ട്ട്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മോളിയെ ഇന്നലെ  നഗരത്തിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന്     മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

ന്യുമോണിയ ബാധിച്ചതിനെ  തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന നടി മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സ തുടരുകയാണെന്നും വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. 

ഫോര്‍ട്ട്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് മോളിയെ ഇന്നലെ  നഗരത്തിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന്     മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും മകൻ ജോളി പറഞ്ഞിരുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു.

Share this story