ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ; പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ വകുപ്പിന്റെ പുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിച്ചു. നികുതിനൽകുന്നതും രാഷ്ട്രസേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതിപിരിവിന് നിർണായകപങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
tRootC1469263">മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന സാധനങ്ങളിൽനിന്ന് അർഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കൃത്യമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.

എന്താ മോനേ...: ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്ന മോഹൻലാലിനെ വളഞ്ഞ മാധ്യമസംഘത്തിൽ ഒന്നിന്റെ മൈക്ക് അദ്ദേഹത്തിന്റെ കണ്ണിൽ കൊണ്ടപ്പോൾ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു ചാനൽ മൈക്ക് കണ്ണിൽ തട്ടിയത്. തിരികെ ദേഷ്യപ്പെടാതെ 'എന്താണ് മോനേ ഇതൊക്കെ കണ്ണിലേക്ക്' എന്ന് ചോദിച്ചായിരുന്നു മോഹൻലാലിന്റെ പ്രതികരണം. വാഹനത്തിൽ കയറിയശേഷം 'അവനെ ഞാൻ നോക്കിവെച്ചിട്ടുണ്ട്' എന്ന് തമാശ പറഞ്ഞായിരുന്നു മടക്കം.
മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ജിഎസ്ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികൾക്ക് മോഹൻലാൽ പുരസ്കാരം സമ്മാനിച്ചു. ജിഎസ്ടി കമ്മിഷണർ കാളിമുത്തു, കേരള റീജണൽ കമ്മിഷണർ കാദിർ റഹ്‌മാൻ എന്നിവർ സംസാരിച്ചു.