‘ഹൃദയപൂർവം’ എവർഗ്രീൻ കോംബോ വീണ്ടും; മോഹൻലാലും സത്യൻ അന്തിക്കാടും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു

mohanlal sathyan andikkad
മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാലും സത്യൻ അന്തിക്കാടും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ഹൃദയപൂർവം’ എന്നാണ് സിനിമയുടെ പേര്. നവാഗതനായ സോനു ടി പിയാണ് ഹൃദയപൂർവത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുക. കൊച്ചിയും പൂനെയുമായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവം നിർമിക്കുന്നത്.
 

Tags