ക്രിസ്മസ് രാവിൽ പാട്ടിന്റെ തിരയിളക്കം സൃഷ്ടിച്ച് എം.ജി ശ്രീകുമാർ

ssss

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ നാലാം ദിനമായ ക്രിസ്മസ് രാവിൽ ആഘോഷത്തിന്റെയും ആലാപനത്തിന്റെയും അലയൊലികൾ തീർത്ത് പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറി.

മലയാളികൾ ഹൃദയത്തോട് ചേർത്ത നിരവധി ഗാനങ്ങൾ വേദിയിലെത്തി. സ്വാമിനാഥ പരിപാലയാം സുമാം.. എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ക്രിസ്മസ് രാവായതിനാൽ നിരവധി പേരാണ് ബേക്കലിലെത്തിയത്. ഗായകരായ മൃദുല വാരിയർ , അഞ്ജു, ഹനൂന, താര, റഹ്മാൻ എന്നിവരും വിവിധ ഗാനങ്ങൾ ആലപിച്ചു.
 

Tags