മറിമായം ടീമിന്റെ ' പഞ്ചായത്ത് ജെട്ടി' യുടെ റിലീസ് പ്രഖ്യാപിച്ചു

marimayam

മറിമായം സീരിയല്‍ താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 26 ന് ചിത്രം തിയേറ്ററുകളിലെത്തും. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഗോവിന്ദ് ഫിലിംസിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്‍, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്‌നേഹ ശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന്‍ തുടങ്ങി അന്‍പതിലേറെ അഭിനേതാക്കളാണ് വേഷമിടുന്നത്.
 

Tags