ഹിന്ദിയിലും കുതിപ്പ് തുടർന്ന് മാർക്കോ

marco
marco

കേരളത്തിൽ മാത്രമല്ല മാർക്കോ എന്ന ചിത്രം ഹിന്ദിയിലും ചർച്ചയാകുകയാണ്. മാർക്കോ ഹിന്ദിയിൽ 50 ലക്ഷത്തിലേക്ക് കളക്ഷൻ എത്തും എന്നാണ് റിപ്പോർട്ട്. വൻ സ്വീകാര്യതയാണ് ഹിന്ദിയിൽ ചിത്രത്തിന് ലഭിക്കുന്നത്.

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട്. മാർക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയർത്തിയാൽ വമ്പൻ ഹിറ്റാകുമെന്ന് തീർച്ചയാകുമ്പോൾ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം മാർക്കോ ആകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാർകോ എത്തിയിരിക്കുന്നത്. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

Tags