മാർ അപ്രേം അവാർഡ് അജു വർഗീസിന്

aju


തോട്ടയ്ക്കാട്: കോട്ടയം ഭദ്രാസനത്തിലെ, തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോൿസ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്ന മാർ അപ്രേം അവാർഡിന് , മികച്ച ചലച്ചിത്ര അഭിനേതാവും നിർമ്മാതാവും ആയ ശ്രീ.അജു വർഗീസ് ആണ് ഈ വർഷം അർഹനായിരിക്കുന്നത്. 

പൗരസ്ത്യ സുറിയാനി പണ്ഡിതൻമാരിൽ അഗ്രേസരനായ മാർ അപ്രേമിൻ്റെ നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദൈവാലയമായ തോട്ടയ്ക്കാട് മാർ അപ്രേം ദൈവാലയത്തിൽ,മാർ അപ്രേമിൻ്റെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ഏർപെടുത്തിയിട്ടുള്ള ഈ അവാർഡ്  സംഗീത , സാഹിത്യ, കലാ  മേഖലകളിലെ മികച്ച വ്യക്തിത്വങ്ങൾക്കാണ്  നൽകുന്നത്. 

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാള ചലച്ചിത്ര മേഖലയിൽ വ്യത്യസ്ത ചിത്രങ്ങളിൽ വേറിട്ട കഥാപാത്രങ്ങളെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അവതരിപ്പിച്ച് തൻ്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള മികച്ച അഭിനേതാവാണ്,ശ്രീ.അജു വർഗീസ്. 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച  വൈകിട്ട് 7 മണിക്ക്  സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ, പള്ളി അങ്കണത്തിൽ , ചേരുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ്  നൽകും.

Tags