ഞാനും മഞ്ജു വാര്യരും തമ്മിലുള്ള രംഗം എന്തു സംഭവിച്ചാലും കട്ട് ചെയ്യരുതെന്ന് പറഞ്ഞു ; വിജയ് സേതുപതി

vijay setupati

വിടുതലൈ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ കൂടി പങ്കുവെയ്ക്കുകയാണ് താരം. മഹാരാജ എന്ന വിജയ് സേതുപതിയുടെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് താരം വിടുതലൈ 2ന്റെ വിശേഷം പങ്കുവെച്ചത്.

ചിത്രത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇരു കഥാപാത്രങ്ങളുടെയും പ്രണയത്തെ വളരെ മനോഹരമായാണ് വെട്രിമാരന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നും നടന്‍ പറഞ്ഞു.
ഞാനും മഞ്ജു വാര്യരും തമ്മിലുള്ള ഭാഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ആ രംഗങ്ങള്‍ എന്തു സംഭവിച്ചാലും ട്രിം ചെയ്യരുതെന്ന് ഞാന്‍ വെട്രിമാരനോട് ആവശ്യപ്പെട്ടു. 'വിടുതലൈ 2' ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണത്തിലാണ്. സിനിമയുടെ ചിത്രീകരണം രണ്ടാഴ്ച കൂടി തുടരും. ശേഷം ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് ടീം നീങ്ങും ഈ വര്‍ഷം അവസാനത്തോടെ വിടുതലൈ 2 റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

Tags