"വാനില ആകാശത്തെ തൊടാൻ വളരുന്ന ചോക്ലേറ്റ്," വിറ്റിലിഗോ ദിനത്തിൽ പോസിറ്റിവിറ്റി, രോഗം ബാധിച്ച തന്റെ ചിത്രം പങ്കുവച്ച് താരം

MAMTHA MOHANDAS

ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം തന്നെ പിടികൂടിയ കാര്യം  കഴിഞ്ഞ വർഷമാണ്  സമൂഹമാധ്യമങ്ങളിലൂടെ മംമ്ത പങ്കുവച്ചത്.   രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച മംമ്ത മോഹൻദാസിന്റെ ജീവിതം ആർക്കും പ്രചോദനമാവുന്ന ഒന്നാണ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. അതിനാൽ തന്നെ, താൻ പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണെന്ന കാര്യവും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാൻ മംമ്ത മടിച്ചില്ല. 

ലോക വിറ്റിലിഗോ ദിനത്തിൽ മംമ്ത പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. "വാനില ആകാശത്തെ തൊടാൻ വളരുന്ന ചോക്ലേറ്റ്," എന്നാണ് വിറ്റിലിഗോ ബാധിച്ച തന്റെ ചിത്രം പങ്കുവച്ച് മംമ്ത കുറിച്ചത്. വിറ്റിലിഗോയിലൂടെ കടന്നുപോവുന്നവർക്ക് വളരെയേറെ പോസിറ്റിവിറ്റി നൽകുന്ന ഈ കുറിപ്പിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
 

Tags