മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രിത്വിരാജ് എന്നിവർക്ക് തകർപ്പൻ ബി ജി എം ഒരുക്കി; ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്

Mammootty, Mohanlal, Dulquer and Prithviraj have created a stunning BGM; Jakes Bejoy music has become a trend in Bollywood too
Mammootty, Mohanlal, Dulquer and Prithviraj have created a stunning BGM; Jakes Bejoy music has become a trend in Bollywood too

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ പ്രേക്ഷക ഹൃദയത്തിൽ വീണ്ടും തരംഗമായിരിക്കുകയാണ് ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളീവുഡ് ചിത്രമാണിത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഹൈ പ്രൊഫൈൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. ടീസർ റിലീസായതോടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ 'മുംബൈ പോലീസ്'ന്റെ റീമേക്കാണോ 'ദേവ' എന്ന ചർച്ചയും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ജനുവരി 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

'പൊറിഞ്ചു മറിയം ജോസ്', 'അയ്യപ്പനും കോശിയും', 'ജന ഗണ മന', 'പോർ തൊഴിൽ', 'കിംഗ് ഓഫ് കൊത്ത', 'സരിപോദാ ശനിവാരം', 'മെക്കാനിക് റോക്കി', 'ഹലോ മമ്മി', 'ഐഡന്റിറ്റി' എന്നീ ഹിറ്റ് സിനിമകളുടെ ജീവനും ജേക്സ് ബിജോയിയുടെ ബിജിഎംആണ്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം 'ഏയ്ഞ്ചൽസ്'നാണ്. ഇന്ന് ലോകം അറിയപ്പെടുന്നൊരു സംഗീത സംവിധായകനായ് അദ്ദേഹം മാറിയതോടെ വലിയൊരു ആരാധക വലയത്തിനുള്ളിലാണ് ഇന്നദ്ദേഹത്തിന്റെ സ്ഥാനം.

2014 മുതൽ 2025 വരെയുള്ള 11 വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപാട് ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. ഗാനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ ബിജിഐം ഉം ട്രെൻഡിങ്ങിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിനും ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. 'ഫോറൻസിക്', 'രണം', 'കൽക്കി', 'ഇഷ്ക്', 'പുഴു', 'കടുവ', 'കാപ്പ', 'കുമാരി', 'ഇരട്ട', എന്നിവയാണ് ജേക്സി ബിജോയിയുടെ സംഗീതത്തിൽ പിറന്ന മറ്റ് ചിത്രങ്ങൾ.
 

Tags