മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്റ്റില്‍ പുറത്തിറങ്ങി

brahmayugam

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്റ്റില്‍ പുറത്തിറങ്ങി. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കഥാപാത്രം ഒരു ചാരുകസേരയില്‍ ഇരിക്കുന്ന തരത്തിലാണ് പുതിയ ചിത്രം. ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി.

സിനിമയുടെ ടീസര്‍ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ടീസര്‍. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസര്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത് അര്‍ജുന്‍ അശോകനാണ്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെന്നാണ് സൂചന. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Tags