മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം മെയ് 15 ന് തുടങ്ങും

mammootty prithviraj

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം മെയ് 15 ന്  ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.