മലയാളത്തിലെ ജനപ്രിയ താരങ്ങളിൽ ആദ്യ സ്ഥാനത്ത് മോഹൻലാൽ,രണ്ടാമത് മമ്മൂട്ടി; ,നടിമാരിൽ മുന്നിൽ മഞ്ജു വാര്യർ

actors

2024ന്റെ തുടക്കത്തിൽ തങ്ങന്നെ മികച്ച ഒരുപടി ചിത്രങ്ങളാണ്  തിയറ്ററുകളിലെത്തിയത്. ഇപ്പോൾ ജനുവരി  മാസത്തെ ജനപ്രിയതാരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ.പുറത്തുവന്ന റിപ്പോർട്ട് പ്രകാരം നടന്മാരിൽ ആദ്യസ്ഥാനം മോഹൻലാൽ ആണ്. രണ്ടാം സ്ഥാനത്താണ് മമ്മൂട്ടി. മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. നാലും അഞ്ചും സ്ഥാനങ്ങളിൽ ടൊവിനോ തോമസും പൃഥ്വിരാജുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ ഈ ലിസ്റ്റിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. ഡിസംബറിൽ ഓർമാക്സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ചാം സ്ഥാനത്ത് ദുൽഖർ സൽമാനായിരുന്നു. ഡിസംബറിൽ മൂന്നാം സ്ഥാനത്താ‍യിരുന്നു ടൊവിനോ തോമസ്. നാലാം സ്ഥാനത്തായിരുന്നു ഫഹദ് ഫാസിൽ.

നടിമാരുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് മഞ്ജു വാര്യരാണ്. രണ്ടാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും മൂന്നാം സ്ഥാനത്ത് ശോഭനയുമാണ്. നാലും അഞ്ചും സ്ഥാനത്ത് കല്യാണിയും നിഖില വിമലുമാണ് ഇടംപിചിച്ചിരിക്കുന്നത്. മുമ്പ് രണ്ടാം സ്ഥാനത്തായിരുന്നു കല്യാണി പ്രിയദർശൻ. മൂന്നാം സ്ഥാനത്ത് ശോഭനയുമായിരുന്നു.

Tags