അങ്ങനെ അതിന് അവസാനം എന്ന് മാളവിക ജയറാം

malavika
വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഒരു ഫോട്ടോയും പങ്കുവെച്ച  മാളവിക

 നടൻ ജയറാമിന്റെ മകളുടെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു . വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു.പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഒരു ഫോട്ടോയും പങ്കുവെച്ച  മാളവിക അങ്ങനെ അതിന് അവസാനം എന്നാണ് എഴുതിയിരിക്കുന്നത്.

പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ നവനീത് ഗിരീഷ്. താരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി എന്നാണ് റിപ്പോര്‍ട്ട്.