'കല്‍ക്കി 2898 എ ഡി' യില്‍ മഹേഷ് ബാബുവും?

kalki

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ്  നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കല്‍ക്കി 2898 എഡി'. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റും ചര്‍ച്ചയാവുകയാണ്.

കല്‍ക്കി 2898 എഡിയില്‍ മഹേഷ് ബാബുവും ഭാഗമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിഷ്ണു എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയായിരിക്കും നടന്‍ സിനിമയുടെ ഭാഗമാവുക. ഒരു പ്രഭാസ് ചിത്രത്തില്‍ മഹേഷ് ബാബു ഭാഗമാകുമ്പോള്‍ അത് തെലുങ്ക് സിനിമാപ്രേമികള്‍ക്ക് ഇരട്ടി ആവേശം നല്‍കുന്ന കാര്യമാണ്.
ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ചിത്രത്തില്‍ ദീപിക പദുകോണ്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Tags