ആദ്യ ദിനം നേട്ടം കൊയ്ത് മഹാരാജ

vijay setupathi

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ പ്രകടനത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് എല്ലാ കോണുകളില്‍ നിന്നും വരുന്നതും.

ആദ്യദിനത്തില്‍ മഹാരാജ ആഗോളതലത്തില്‍ 10 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. ആദ്യദിനത്തില്‍ സിനിമയ്ക്ക് പ്രീ സെയ്‌ലുകളിലൂടെ മാത്രം നാല് കോടിയിലധികം രൂപയും നേടിയിരുന്നു. സമീപകാലത്ത് ബോക്‌സോഫീസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിജയ് സേതുപതി ചിത്രമായിരിക്കും മഹാരാജ.

Tags