വിജയ് സേതുപതിയുടെ 'മാഹരാജ'യ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

lokesh

മഹാരാജ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. സിനിമയ്ക്ക് എല്ലാ കോണില്‍ നിന്നും മികച്ച അഭിപ്രായമാണ് റിലീസിന് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് വിജയ് സേതുപതിയെയും മഹാരാജയുടെ മറ്റ് മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചുകൊണ്ട് ലോകേഷ് എത്തിയിരിക്കുന്നത്.

മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ വിജയത്തില്‍ വലിയ സന്തോഷം. നിഥിലന്‍ അണ്ണാ... (സംവിധായകന്‍) നിങ്ങള്‍ അണിഞ്ഞ കിരീടത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഫിലോമിന്‍ രാജ് (എഡിറ്റര്‍) , അനുരാഗ് കശ്യപ്, നിങ്ങള്‍ ഭയങ്കരം തന്നെ സര്‍. ബ്രോസ് ജഗദീഷ് പളനിസാമി, സുധന്‍ സുന്ദരം എന്നിവര്‍ക്കും മഹാരാജയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Tags