ആരും പറയാത്ത ലെസ്ബിയൻ പ്രണയം! ‘സീ ഓഫ് ലവ്’ തീയറ്ററുകളിലേക്ക്;


ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രം തീയറ്ററുകളിലേക്ക്. ‘നമുക്ക് ചുറ്റുമുള്ള ആരും പറയാത്ത ലെസ്ബിയൻ പ്രണയം’ എന്ന ടാഗ്‌ലൈനുള്ള പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
സി ഓഫ് ലവ് പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് സംവിധായിക സായി കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. സ്നേഹത്തിന്റെ കടലൊഴുക്കുകൾ നിറഞ്ഞ ഈ സിനിമ ജൂലൈ 18ന് തീയറ്ററുകളിലെത്തുന്നു.
tRootC1469263">തന്റെ ജെൻഡർ എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ജുമൈല. അയൽക്കാരിയും തന്റെ സുഹൃത്തിന്റെ അമ്മയുമായ ജയന്തിയിൽ ആശ്വാസം കണ്ടെത്തുന്നു. വിലക്കുകളിൽ വീർപ്പുമുട്ടി നിൽക്കുന്ന ജയന്തിയുടെയും, ജീവിതത്തിന്റെ നിസഹായതയിൽ പകച്ചുനിൽക്കുന്ന ജുമൈലയുടെയും ഇടയിൽ സമൂഹം ഒരു തീ കാറ്റായി മാറുന്നു.

ഒരു സ്ത്രീ സംവിധായിക എന്നാ നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. സമൂഹത്തിന്റെ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന ഒരു സിനിമ ആയിരിക്കും ഇതെന്ന് സായി കൃഷണ പറഞ്ഞു. ആണ്, പെണ്ണ് എന്ന രണ്ട് ബൈനറിക്ക് അപ്പുറത്തേക്ക് ലോകം സഞ്ചരിക്കുമ്പോൾ അതിന്റെ കൂടെ നടക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ആശയം ആണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്.
ലൈംഗീകതയ്ക്ക് അതീതമായ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമ ആണ് ഇതെന്നും സംവിധായിക സായി കൃഷ്‌ണ ട്വന്റിഫോറിനോട് പറഞ്ഞു. വെറുതെ ആശയങ്ങൾ ഒരു സന്ദേശമായി പറഞ്ഞു പോകാതെ. ആശയത്തെ ശക്തമായ ഒരു കഥ രൂപത്തിൽ സിനിമയിലേക്കു കൊണ്ട് വന്നു പ്രേക്ഷകരുടെ മനസിനെ സ്വാധീനിക്കുക എന്ന സർഗാത്മകമായ ഈ ശ്രമം ജനങ്ങളെ സ്വാധീനിക്കും എന്നെനിക്ക് ഉറപ്പാണെന്നും സംവിധായിക ട്വന്റിഫോറിനോട് പറഞ്ഞു.
ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സായി കൃഷ്ണയാണ്. സംവിധായികയും ദേവകൃഷ്ണനും ചേർന്നാണ് കഥ.മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്.