പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂ; തൃഷയ്‌ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ മന്‍സൂര്‍ അലി ഖാനെതിരെ കോടതി

mansoor

തൃഷയുള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ അശ്ലീല പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഈ വിഷയത്തില്‍ മന്‍സൂര്‍ അലി ഖാനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. അഭിനേതാക്കളെ പ്രേക്ഷകര്‍ മാതൃകയായി കാണുന്ന സാഹചര്യമുള്ളപ്പോള്‍ പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മന്‍സൂര്‍ അലി ഖാന്‍ പഠിക്കേണ്ടതുണ്ടെന്ന് കോടതി ശാസിച്ചു. 

തനിക്കെതിരെ പ്രതികരണങ്ങളുമായി വന്ന നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതി താരത്തെ രൂക്ഷമായി വിമര്‍ശിച്ചത്. തിങ്കളാഴ്ചയാണ് മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചത്. ഒരു കോടി രൂപയാണ് ഹര്‍ജിയില്‍ മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടിരുന്നത്.

Tags