കുമാരനാശാന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ; പ്രദർശനം 16 മുതൽ

kumaranasan

കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം  വെള്ളിത്തിരയിലേക്ക് .‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ചിത്രത്തിലൂടെയാണ് കുമാരനാശാന്റെ ജീവിതം അഭ്രപാളികളിലെത്തുന്നത്.കെ.പി. കുമാരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്  .  ചിത്രം 16ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചരിത്രം വേണ്ടരീതിയിൽ അടയാളപ്പെടുത്താത്ത കുമാരനാശാന്‍റെ നൂറാം ചരമവർഷികത്തിന്‍റെ ഭാഗമായാണ് ചിത്രം പുറത്തിറക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ കെ.പി. കുമാരന്‍, നിര്‍മാതാവ് എം. ശാന്തമ്മ പിള്ള, സുരേഷ്, വേണു എന്നിവര്‍ പങ്കെടുത്തു.

Tags