മോഡലുകളെ കണ്ടെത്താന്‍ അനിമയുടെ ടാലന്റ് ഹണ്ട് കൊച്ചിയില്‍

fdh


കൊച്ചി : മോഡലുകള്‍ക്ക് അവസരമൊരുക്കി ടാലന്റ് ഹണ്ട് കൊച്ചിയില്‍. മോഡലുകള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നീ മേഖലകളിലെ മികച്ച ആളുകളെ കണ്ടെത്തുന്ന പ്രമുഖ ടാലന്റ് ഏജന്‍സിയായ അനിമയാണ് 'ദി ന്യൂ ഫേസസ് മോഡല്‍ സെര്‍ച്ച്' പരിപാടി സംഘടിപ്പിക്കുന്നത്. 18 വയസും അതിന് മുകളിലും പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ന്യൂ ഫേസ് മോഡല്‍ സെര്‍ച്ചില്‍ അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ സേവ് ദി ലൂമിന്റെ വണ്‍ സീറോ എയ്റ്റില്‍ ഏപ്രില്‍ 13-ന് നടത്തുന്ന ഗ്രൗണ്ട് ഇവന്റില്‍ പങ്കെടുക്കണം. പ്രവേശനം സൗജന്യമാണ്.  അനിമയുടെ സ്ഥാപകരായ ഗുണിത സ്റ്റോബ്, മാര്‍ക്ക് ലുബുറിക് എന്നിവരടങ്ങുന്ന ജഡ്ജിമാരുടെ ഒരു പാനല്‍ മികച്ച മോഡലുകളെ തിരഞ്ഞെടുക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ആളുകള്‍ക്ക് അനിമയുടെ പ്രാതിനിധ്യത്തില്‍ നടത്തുന്ന ദേശീയ അന്തര്‍ദേശീയ അസൈന്‍മെന്റുകളില്‍ ഫീച്ചര്‍ ചെയ്യാനുള്ള അവസരവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കും, അനിമയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് @animacreatives സന്ദര്‍ശിക്കുക.


പുതിയ പ്രതിഭകള്‍ക്കായുള്ള തിരച്ചില്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലാണെന്ന് അനിമയുടെ സഹസ്ഥാപകയായ ഗുണിത സ്റ്റോബ് പറഞ്ഞു. മോഡലുകളെ കണ്ടെത്തുക മാത്രമല്ല, അവരെ വളര്‍ത്താനും മെച്ചപ്പെടുത്താനും ആത്യന്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായത്തില്‍ നേട്ടമുണ്ടാക്കാനും സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അനിമയുടെ സഹസ്ഥാപകനായ മാര്‍ക്ക് ലുബുറിക് കൂട്ടിച്ചേര്‍ത്തു.

Tags