ഈ പുഞ്ചിരി ഇനി ഇല്ല, 'സാറാമ്മ' പോയി രോഗവിവരം അറിഞ്ഞ് ഒരു ആഴ്‍ചക്കുള്ളിൽ, വികാരഭരിതനായി കിഷോര്‍ സത്യ
kishor
ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രശ്‍മി ജയഗോപാലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകനും നടനുമായ കിഷോര്‍ സത്യ.

മലയാളത്തിന്റെ കുടുംബ പ്രേക്ഷകരുടെ പ്രിയ നടി രശ്‍മി ജയഗോപാലിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു രശ്‍മി ജയഗോപാലിന്റെ അന്ത്യം സംഭവിച്ചത്.

ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രശ്‍മി ജയഗോപാലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകനും നടനുമായ കിഷോര്‍ സത്യ.

രശ്‍മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, 'സ്വന്തം സുജാത'യിലെ 'സാറാമ്മ' എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല, 'സാറാമ്മ' പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്‍മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്‍മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്‍ചക്കുള്ളിൽ രശ്‍മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.. ആകസ്‍തികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ, പ്രിയ ജീവിതമേ ഒന്നൊഴിവാക്കൂ. ആദരവിന്റെ അഞ്ജലികൾ." നടൻ കിഷോർ സത്യ കുറിച്ചു.

Share this story