കീർത്തി സുരേഷ് ബോളിവുഡിൽ; ബേബി ജോൺ ഗാനത്തിന്‍റെ പ്രമോ പുറത്ത്

Keerthy Suresh in Bollywood; The promo of Baby John song is out
Keerthy Suresh in Bollywood; The promo of Baby John song is out

മുംബൈ: കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് . ദളപതി വിജയ്‍യുടെ തെറിയാണ് ബോളിവുഡ് ചിത്രം ബേബി ജോണിലൂടെ   റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിലെ ഗാനത്തിന്‍റെ പ്രമോ ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുകയാണ്. നവംബര്‍ 25ന് ഗാനം പുറത്തിറങ്ങും.

അതീവ ഗ്ലാമറസയാണ് കീര്‍ത്തി സുരേഷ് ഈ അടിപൊളി ഗാനത്തില്‍ എത്തുന്നത് എന്നാണ് പ്രമോ നല്‍കുന്ന സൂചന. നെത്തിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്. ചിത്രത്തില്‍ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോള്‍ പ്രതീക്ഷകളിലാണ്. അറ്റ്‍ലി ആണ് തെറി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

അറ്റ്ലിയാണ് ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത് ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ഇതിനകം തന്നെ ഗാനത്തിന്‍റെ പ്രമോ വൈറലായിട്ടുണ്ട്. 

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.

Tags