“അക്ക”യായി കീർത്തി സുരേഷ്! ; വെബ് സിരീസ് ടീസർ

keerthi suresh
keerthi suresh

നെറ്റ്ഫ്ലിക്സിന്റെ പുത്തൻ വെബ്സീരിസായ അക്കയുടെ ടീസർ പുറത്തുവിട്ടു. കീർത്തി സുരേഷ് ടൈറ്റിൽ കഥാപാത്രമാകുന്ന സീരിസിൽ രാധിക ആപ്തെയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയാണ് സ്ത്രീകേന്ദ്രീകൃത ​ഗ്യാങ്സ്റ്റർ റിവഞ്ച് ത്രില്ലർ സീരിസ് എത്തുന്നത്.

1980 കാലഘട്ടത്തിലെ പെർനൂരിന്റെ കഥയാണ് സീരിസ് പറയുന്നത്. പരസ്പരം കൊമ്പുകോർക്കുന്ന ​ഗ്യാങ്സ്റ്ററുകളെയാണ് കീർത്തിയും രാധികയും അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ സ്വർണ കച്ചവടവും ഈ​ഗോയുമാെക്കെയാണ് പ്രധാന കഥാപശ്ചാത്തലമാകുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. വമ്പൻ ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കിയാണ് ടീസർ പങ്കുവച്ചിരിക്കുന്നത്.

വൈആർഎഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ യഷ് രാജ് ഫിലിംസ് നിർമിച്ചിരിക്കുന്ന സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ധർമരാജ് ഷെട്ടിയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ബി​ഗ് സ്ക്രീനിലേക്കുള്ള രാധികയുടെ തിരിച്ചുവരവാണ് സീരിസ്. മുംബൈയിലാണ് സീരിസിന്റെ ടീസർ ലോഞ്ച് നടന്നത്. മലയാളത്തിൽ നിന്ന് പൂജ മോ​ഹൻരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags