വൻ വിജയമായി ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’

kantara
kantara

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് അഭിനയിച്ച ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ എന്ന ചിത്രം ആഗോളതലത്തിൽ 827.75 കോടി നേടി വൻ വിജയമാണ് നേടിയത്. ആമസോൺ പ്രൈം വീഡിയോ വഴി ഒ.ടി.ടി.യിൽ റിലീസ് ചെയ്തിട്ടും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ജനപ്രീതി നിലനിർത്തുന്നുണ്ട്. റിലീസായി മുപ്പതാം ദിവസം പോലും ചിത്രം 1.5 കോടിയോളം നേടി, അതിൽ 1 കോടിയോളം ഹിന്ദി പതിപ്പിനാണ് ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഹിന്ദിയിൽ മാത്രം 204 കോടി നേടിയ കാന്താര വിദേശത്ത് നിന്ന് 110.4 കോടിയും കേരളത്തിൽ നിന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് വഴി 55 കോടിയും സ്വന്തമാക്കി.

tRootC1469263">

‘കാന്താര’ ഒരു സിനിമ എന്നതിലുപരി പാരമ്പര്യം, വിശ്വാസം, മനുഷ്യ വികാരങ്ങൾ എന്നിവയുടെ സംയോജനമാണെന്ന് ഹോംബാലെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരഗന്ദൂർ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രേക്ഷകർ നൽകിയ സ്വീകാര്യതക്ക് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി നന്ദി അറിയിച്ചു. കേരളം എപ്പോഴും മികച്ച സിനിമകളെ വിലമതിക്കുന്ന നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഋഷഭ് ഷെട്ടിക്ക് പുറമെ ജയറാം, രുക്‍മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags