കന്നഡ താരം ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍

darshan

കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ മാനേജര്‍ ശ്രീധറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2024 ജൂണ്‍ 18ന് ബെംഗളൂരുവിലെ നടന്റെ ഫാം ഹൗസിലാണ് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്. നടന്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ അവസ്ഥയില്‍ ഈ സംഭവം ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.

ദര്‍ശന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും നടന്റെ സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്ന  ശ്രീധര്‍ താന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് വിവരിക്കുന്ന വീഡിയോയും ചെയ്താണ് ആത്മഹത്യ ചെയ്തത്. ഒപ്പം ആത്മഹത്യകുറിപ്പും ലഭിച്ചിട്ടുണ്ട്.  ആത്മഹത്യ എന്നത് തന്റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്റെ പേരില്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോയില്‍ ശ്രീധര്‍ പറയുന്നു. 

ശ്രീധറിന്റെ ആത്മഹത്യയും ദര്‍ശന്‍  ഉള്‍പ്പെട്ട രേണുക സ്വാമി വധക്കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags