'കണിമംഗലം കോവിലകം' ഫസ്റ്റ് ലുക്ക് പുറത്ത്

kovilakam
kovilakam

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് 'കണിമംഗലം കോവിലകം' സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. 'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 2026 ജനുവരി മാസത്തില്‍ തിയേറ്ററുകളിലെത്തും.

tRootC1469263">

മുഹമ്മദ് റാഫി, അജ്മല്‍ ഖാന്‍, അഭികൃഷ്, ടോണി കെ. ജോസ്, അനൂപ് മുടിയന്‍, വിഖ്‌നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജന്‍, റിഷാദ് എന്‍.കെ, ഗോപു നായര്‍, അശ്വന്ത് അനില്‍കുമാര്‍, ധനില്‍ ശിവറാം എന്നിവര്‍ ഉള്‍പ്പെടെയുള്ള വലിയ താരനിരയാണ് സിനിമയുടെ മുഖ്യആകര്‍ഷണം. ഇവര്‍ക്ക് പുറമേ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു.

കോളേജ്- ഹോസ്റ്റല്‍ പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രം യുവപ്രേക്ഷകര്‍ക്കും, കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് യൂട്യൂബ് വെബ് സീരീസുകള്‍ ജനപ്രിയമായിട്ടുള്ളപ്പോള്‍, അതില്‍ സിനിമ ആകുമെന്ന് ആദ്യം പ്രതീക്ഷിച്ചത് 'കരിക്ക്' ടീമില്‍ നിന്നുള്ള പ്രഖ്യാപനമായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മറ്റൊരു വിജയകരമായ വെബ് സീരീസ് വലിയ താരനിരയോടെ സിനിമയാകുകയാണ്. കൊല്ലത്താണ് ചിത്രത്തിലെ പ്രധാനഭാഗങ്ങളെല്ലാം ഷൂട്ട് പൂര്‍ത്തിയാക്കിയത്.

ക്ലാപ്പ് ബോര്‍ഡ് ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴില്‍ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹന്‍, ജിഷ്ണു ശങ്കര്‍, ശ്രീധര്‍ ചേനി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഫ്രാന്‍സിസ് ജോര്‍ജാണ്.
 

Tags