അവിടെ എല്ലാം വ്യാജം; ഇലക്ഷനിൽ വിജയിച്ചാൽ ബോളിവുഡ് വിടും; കങ്കണ റണാവത്ത്

kangana 1

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് വിടുമെന്ന് മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായ് മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

"സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാർത്ഥ്യം," കങ്കണ പറഞ്ഞു. ഇലക്ഷനിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു.

താൻ ബോളിവുഡ് ഉപേക്ഷിച്ചാൽ അത് പലരുടെയും ഹൃദയം തകർക്കുമെന്നും കങ്കണ പറഞ്ഞു. ഒരുപാട് സംവിധായകർ തന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.