കങ്കണയെ തല്ലിയ സംഭവം; നടിയെ പിന്തുണച്ച് കരണ്‍ ജോഹര്‍

kangana

ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. വാക്കാലുള്ളതോ ശാരീരികമോ ആയ ഏതെങ്കിലും അക്രമണങ്ങളെ താന്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും കങ്കണയോട് കാണിച്ചത് തെറ്റാണെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന കില്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. കരണ്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
കരണ്‍ ജോഹറും കങ്കണ റണാവത്തും തമ്മിലുള്ള വഴക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡില്‍ സംസാരവിഷയമായതാണ്. ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ 'കോഫി വിത്ത് കരണ്‍' ഷോയില്‍ അതിഥിയായെത്തിയ കങ്കണ 'സിനിമാ മാഫിയ' എന്നും 'നെപ്പോട്ടിസം കൊടി ചുമക്കുന്നയാള്‍' എന്നുമാണ് പറഞ്ഞു. അങ്ങനെയെങ്കില്‍ നടി ഈ ഇന്‍ഡസ്ട്രിയില്‍ തുടരേണ്ടതില്ല എന്നായിരുന്നു കരണിന്റെ മറുപടി. ഇതാണ് പിന്നീട് ഇരുവരും തമ്മില്‍ പിണക്കത്തിലേക്ക് നീങ്ങിയത്.
അതേസമയം, കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

Tags