അറ്റ്‌ലി സല്‍മാന്‍ പടത്തില്‍ കമല്‍ഹാസന്‍; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം

salman

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനൊപ്പം അറ്റ്‌ലി സിനിമ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രജനികാന്ത് അല്ല മറിച്ച് കമല്‍ഹാസനായിരിക്കും സിനിമയുടെ ഭാഗമാവുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

കമല്‍ഹാസനുമായും സല്‍മാന്‍ ഖാനുമായും അറ്റ്‌ലി ചര്‍ച്ചകള്‍ നടത്തിയതായും ഇരുവര്‍ക്കും സിനിമയുടെ പ്ലോട്ട് ഇഷ്ടമായതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ പൂര്‍ണമായ കഥ ഈ മാസാവസാനത്തോടെ ഇരുവരും കേള്‍ക്കുമെന്നും അതിന് ശേഷം എഴുത്ത് പണികള്‍ തുടങ്ങുമെന്നുമാണ് സൂചന.
ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് അറ്റ്‌ലി എന്നാണ് സൂചന.

Tags