ഇന്ത്യന്റെ തുടര്‍ഭാഗങ്ങളില്‍ കമല്‍ഹാസന്‍ 12 ഗെറ്റപ്പുകളിലെത്തും

indian2

സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്‍ ശങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. സേനാപതി എന്ന മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന്‍ തിരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് വമ്പന്‍ അപ്‌ഡേറ്റുകളാണ് വരുന്നത്.

ഇന്ത്യന്റെ തുടര്‍ഭാഗങ്ങളിലായി കമല്‍ഹാസന്‍ 12 ഗെറ്റപ്പുകളിലെത്തുമെന്നാണ് ഗ്രേപ്പ് വൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഏഴ് ഗെറ്റപ്പുകള്‍ ഇന്ത്യന്‍ 2 ലും അഞ്ച് ഗെറ്റപ്പുകള്‍ ഇന്ത്യന്‍ 3 ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യന്‍ 2 റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യന്‍ 3 എത്തുമെന്നാണ് സൂചന.

Tags