പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെ റിലീസ് തീയതി പുറത്ത്

kalkki

പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെ റിലീസ് തീയതി  നിർമാതാക്കൾ പുറത്തുവിട്ടു  . ജൂൺ 27-നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി.  വിവിധ ഭാഷകളിൽ വൻ ബജറ്റിലാണ്  ചിത്രം ഒരുങ്ങുന്നത്.

പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചൻ, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

Tags