കല്‍ക്കിയുടെ കുതിപ്പ് കേരളത്തില്‍

kalki

'കല്‍ക്കി 2898 എ ഡി' അതിവേഗം ബോക്‌സ് ഓഫീസില്‍ പണം വാരിക്കൂട്ടുകയാണ്. എല്ലാ ഭാഷകളിലും എല്ലാ മേഖലയില്‍ നിന്നും മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ആറുദിവസം കൊണ്ട് സിനിമ കേരളത്തില്‍ നിന്ന് മാത്രം 16.07 കോടി നേടിയതായാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ സിനിമയുടെ കളക്ഷന്‍ 700 കോടി കടന്നു കഴിഞ്ഞു. കേരളത്തില്‍ മാത്രം 320 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 320ല്‍ 190ഉം ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫെറര്‍ ഫിലിംസാണ്.

നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കല്‍ക്കിയിലെ വില്ലനായ കമല്‍ഹാസന്റെ മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്‌സ് ഉറപ്പ് നല്‍ക്കുന്നുണ്ട്.

Tags