കല്‍ക്കി ഹിന്ദു ഇതിഹാസത്തെ വളച്ചൊടിക്കുന്നുവെന്ന് മുകേഷ് ഖന്ന

mukesh khanna

പ്രഭാസ്‌നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡിയെ വിമര്‍ശിച്ച് നടന്‍ മുകേഷ് ഖന്ന. താന്‍ സിനിമ ഏറെ ആസ്വദിച്ചു. അതിന്റെ നിര്‍മ്മാണത്തെ താന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ മഹാഭാരതത്തിലെ ഘടകങ്ങള്‍ മാറ്റാനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം തെറ്റാണെന്ന് മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മഹാഭാരതം സീരിയലില്‍ ഭീഷ്മരായി അഭിനയിച്ച താരമാണ് മുകേഷ് ഖന്ന.

സിനിമയുടെ തുടക്കത്തില്‍ ശ്രീകൃഷ്ണന്‍ വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയില്‍ നിന്ന് ശിവമണി എടുക്കുകയും അദ്ദേഹത്തെ ശപിക്കുകയും ചെയ്യുന്നു. വ്യാസമുനിയെക്കാള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് എങ്ങനെ കരുതുന്നു. ശ്രീകൃഷ്ണനല്ല അശ്വത്ഥാമാവിന്റെ നെറ്റിയില്‍ നിന്ന് ശിവമണി എടുത്തു മാറ്റുന്നത്. കുട്ടിക്കാലം മുതല്‍ മഹാഭാരതം വായിക്കുന്ന വ്യക്തിയാണ് താന്‍. അശ്വത്ഥാമാവിന്റെ നെറ്റിയിലെ ശിവമണി അര്‍ജുനും ഭീമനും ചേര്‍ന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നല്‍കുകയായിരുന്നു. ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്റെ പ്രതികാരമായിരുന്നു അത് എന്ന് മുകേഷ് ഖന്ന പറഞ്ഞു.
ശ്രീകൃഷ്ണന്‍ ഒരിക്കലും കല്‍ക്കിയായി ജനിക്കുമെന്നോ അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്ന് പറയുകയോ ചെയ്തിട്ടില്ല. കൃഷ്ണനെപ്പോലെ ശക്തനായ ഒരാള്‍ അശ്വത്ഥാമാവിനെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാന്‍ എങ്ങനെ ആവശ്യപ്പെടും? ഓരേ ഹിന്ദുവും ഇതില്‍ പ്രതികരിക്കണമെന്ന് മുകേഷ് ഖന്ന പറഞ്ഞു. 

Tags