കല്‍ക്കി പ്രദര്‍ശനത്തിനെത്തുന്നു

kalki

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 

600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം 38 കോടി രൂപ നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഓപ്പണിങ്ങില്‍ തന്നെ പത്ത് ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന ഈ വര്‍ഷത്തെ ആദ്യ സിനിമയും കല്‍ക്കിയാണ്. 

അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, പ്രഭാസ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് മുംബൈയില്‍ 120 മുതല്‍ 2,300 രൂപ വരെയാണെന്ന് സിനിമാ വിതരണക്കാരനായ അക്ഷയ് രതി പറഞ്ഞു. ശരാശരി ടിക്കറ്റ് നിരക്കില്‍ 75 മുതല്‍ 80 രൂപ വരെയാണ് തിയറ്റര്‍ ഉടമകള്‍ ഇപ്പോള്‍ ഈടാക്കുന്നത്.

Tags