ബോക്‌സ് ഓഫീസില്‍ 500 കോടിയുമായി കല്‍ക്കി 2898 എഡി

kalki

ആഗോളത്തില്‍ 1000 കോടി നേട്ടത്തിലേക്ക് അടുക്കുകയാണ് നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി. പതിനൊന്നാം ദിവസവും തിയേറ്ററില്‍ ആളുകളെ നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടി എന്ന സുവര്‍ണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.  കണക്ക് പ്രകാരം 507 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ജൂണ്‍ 27ന് റിലീസിനെത്തിയ കല്‍ക്കി 2898 എഡി ആദ്യ ദിനം തന്നെ 95.3 കോടി നേടിയിരുന്നു. ആദ്യ വാരത്തിലേക്ക് കടന്നപ്പോള്‍ 414.85 കോടിയെന്ന വലിയ കുതിപ്പ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വരാത്തില്‍ സിനിമ നേരിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മാത്രം 41.3 കോടി കളക്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ലഭിച്ച് 507 കോടിയില്‍ 242.85 കോടി തെലുങ്കില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. തമിഴില്‍ നിന്ന് 30.1 കോടിയും, കന്നഡയില്‍ നിന്ന് 3.95 കോടിയും ബോളിവുഡില്‍ നിന്ന് 211.9 കോടിയും മലയാളത്തില്‍ നിന്ന് 18.2 കോടിയുമാണ് കല്‍ക്കി നേടിയെടുത്തിരിക്കുന്നത്. അതേസമയം ആഗോള തലത്തില്‍ ചിത്രം 1000 കോടിയോട് അടുക്കുകയാണ്. 800 കോടിയിലധികം ചിത്രം നേടി കഴിഞ്ഞു.

Tags