കഥകളിയിലെ സകലകലാവല്ലഭൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ അനുസ്മരിച്ച് കലാലോകം

ssss

തൗര്യത്രിക കലയായ കഥകളിയിലെ ഇതിഹാസ പുരുഷനും ബഹുമുഖപ്രതിഭയുമായ കലാമണ്ഡവും കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാഭ്ധി ആഘോഷ പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ഒളിമങ്ങാത്ത സ്‌മൃതിയുടെ ചരിത്രമുറങ്ങുന്ന ഇരിങ്ങാലക്കുട ഈ അതുല്യ കലാകാരനെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മാർച്ച് 10നു ഞായറാഴ്ച 4.30നു  കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പുബ്ലിക് സ്കൂൾ ഹാളിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

പൊതുവാൾ കലാമണ്ഡലത്തിൽ പഠിക്കാൻ ചേർന്നത് മുതൽ അധ്യാപകനായി വിരമിക്കുന്നത് വരെയുള്ള മധുര സ്മരണകളെ സദസ്സ്യർക്കു പ്രശസ്ത കലാനിരൂപകൻ ശ്രീ വി കലാധരൻ വിവരിച്ചപ്പോൾ പൊതുവാളുടെ കഥകളി ദർശനം ഒരു ആസ്വാദകസന്റെ കാഴ്ചപാടോട്ടെ എഴുതിയ നിരവധി ലേഖനങ്ങളെയും ആട്ടക്കഥ രചനയുടെയും മികവിനെ കുറിച്ച് പ്രശസ്ത  എഴുത്തുകാരൻ ഡോക്ടർ എൻ പി വിജയകൃഷ്ണനും സദസ്സ്യരെ ബോധ്യപ്പെടുത്തി.  പൊതുവാളുടെ കൃതികളുടെ സമാഹാരമായ മേളപ്പെരുക്കം എന്ന പുസ്തകം ഏവരും വായിക്കേണ്ടതാണെന്നു  കഥകളി ക്ലബ് പ്രസിഡന്റ് ശ്രീ അനിയൻ മംഗലശ്ശേരി ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു. കഥകളിയുടെ കുലപതി പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യൻ തന്നെ എന്ന് സാക്ഷ്യപ്പെടുത്തി പൊതുവാളുടെ കളരിയും അരങ്ങും കലാമണ്ഡലം വേണുമോഹന്റെ മേള സഹായത്തോടെ കഥകളി നിരൂപകനും കലാമണ്ഡലം പ്രവർത്തക സമിതി അംഗവും ഡീനുമായ ശ്രീ രാജാനന്ദ് സോദാഹരണ പ്രഭാഷണം നടത്തി.

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.  വൈക്കം കഥകളി ക്ലബ് 2023 ജൂൺ  25നും, നോർത്ത് പറവൂർ കളിയരങ്  ജൂലൈ 09നും,  ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്തംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബുo ഡിസംബർ  21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നുo, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20 നും, മാവേലിക്കര കഥകളി ആസ്വാദക സംഘം ഫെബ്രുവരി 18നും, ഫെബ്രുവരി 24നു വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിലും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മാർച്ച് 10നു കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പുബ്ലിക് സ്കൂൾ  ഹാളിൽ അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.

Tags