പുതിയ ജുറാസിക് വേൾഡ് സിനിമ 2025ൽ

jurasic world

 കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രസിപ്പിച്ച  ഹോളിവുഡ് സിനിമ ജുറാസിക് വേൾഡ് പരമ്പരയിലെ പുതിയ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2025 ജൂലൈ രണ്ടിന് റിലീസ് ചെയ്യു​മെന്ന് യൂണിവേഴ്സ് പിക്ചേഴ്സ് തിങ്കളാഴ്ച അറിയിച്ചു . സ്റ്റീവൻ സ്പിൽബർഗിൻ്റെ ഒറിജിനൽ 1993 ബ്ലോക്ക്ബസ്റ്റർ ജുറാസിക് പാർക്കിൻ്റെയും അതിൻ്റെ 1997ലെ തുടർഭാഗമായ ജുറാസിക് പാർക്ക്, ദി ലോസ്റ്റ് വേൾഡിൻ്റെയും രചനയിൽ പ്രശസ്തനായ ഡേവിഡ് കോപ്പ് പുതിയ ചിത്രത്തിന്റെയും തിരക്കഥയൊരുക്കും.വൻ പ്രതീക്ഷയോടെയാണ് ആരാധകർ  ജുറാസിക് പാർക്ക്  പുതിയ സിനിമയുടെ വരവിനായി    കാത്തിരിക്കുന്നത്.

കോളിൻ ട്രെവോറോയുടെ 2015 ലെ ജുറാസിക് വേൾഡിൽ നിന്ന് ഉത്ഭവിച്ച ക്രിസ് പ്രാറ്റും ബ്രൈസ് ഡാളസ് ഹോവാർഡും അവതരിപ്പിച്ച കഥാപാത്രങ്ങൾ പുതിയ ചിത്രത്തിൽ ഉൾപ്പെടാനിടയില്ല. യഥാർത്ഥ ജുറാസിക് പാർക്ക് സിനിമകളിലെ സാം നീൽ, ലോറ ഡെർൺ, ജെഫ് ഗോൾഡ്ബ്ലം എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളും നാലാമത്തെ ജുറാസിക് വേൾഡ് സിനിമയിൽ തിരിച്ചെത്താൻ സാധ്യതയില്ല.

Tags