സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയം രവി; നായകനായെത്തുക ഈ നടൻ..
തമിഴ് സിനിമയിലെ മിക്ക നടന്മാരും ഇപ്പോൾ സംവിധാനത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷും വിശാലുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ നടൻ ജയം രവിയും സംവിധായക കുപ്പായം അണിയാൻ പോവുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
താൻ ഉടൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഴ് താരം യോഗി ബാബുവായിരിക്കും നായകൻ എന്നും ജയം രവി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇക്കാര്യം വ്യക്തമാക്കിയത്.
ജയം രവിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ യോഗി ബാബുവും പ്രതികരിച്ചു. ഇതിനായി താൻ കാത്തിരിക്കുന്നു എന്നായിരുന്നു യോഗി ബാബുവിന്റെ പ്രതികരണം.
അതേസമയം നിരവധി ചിത്രങ്ങളാണ് ജയം രവിയുടേതായി ഒരുങ്ങുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന ബ്രദർ ദീപാവലിക്ക് റിലീസ് ചെയ്യും. കൂടാതെ ‘ജെനി’, ‘കാതലിക്ക നേരമില്ലെ’, ‘ജെആർ34’ തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി വരാൻ പോകുന്നത്.