ജവാന്‍ ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു

jawan

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഷാരൂഖ് ഖാന്‍അറ്റ്‌ലി കൂട്ടുകെട്ടിന്റെ ജവാന്‍. 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഈ വര്‍ഷം നവംബര്‍ 29 നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുക.

ജപ്പാനിലെ ഇന്ത്യന്‍ സിനിമയുടെ പ്രശസ്ത വിതരണക്കാരായ ട്വിന്‍ ആണ് ചിത്രത്തിന്റെ വിതരണമേറ്റെടുത്തിരിക്കുന്നത്. ജൂലൈ 5ന് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കും.

Tags