ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടു; 'മണിച്ചിത്രത്താഴി'നെ കുറിച്ച് സെല്‍വരാഘവന്‍

lal

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് 'മണിച്ചിത്രത്താഴി'നെ കുറിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് താന്‍ കണ്ടിട്ടുണ്ടെന്നും ഫാസില്‍ സാറിന്റെ ക്ലാസിക്കാണെന്നും സെല്‍വരാഘവന്‍ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ശേഭനയെ കുറിച്ചുമെല്ലാം സംവിധായകന്‍ പോസ്റ്റ് ചെയ്തത്.

മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ഒരു ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മോഹന്‍ലാല്‍ സര്‍, രാജ്യത്തിന്റെ അഭിമാനം, സെല്‍വരാഘവന്‍ എഴുതി. 

Tags