'സിനിമ പ്രഖ്യാപിച്ചിട്ട് മൂന്ന് വര്‍ഷം, ഇതുവരെ ഒരു വിവരവുമില്ല'; ശങ്കറിന്റെ ചിത്രത്തിനെതിരെ ആരാധകര്‍

shankar

തമിഴ് സിനിമയുടെ ബ്ലോക്ക് ബസ്റ്റര്‍ ഡയറക്ടര്‍ ശങ്കറിന്റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചര്‍. എന്നാല്‍ 2021 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രത്തെകുറിച്ച് ഇതുവരെയും ഒരറിവുമില്ല. സിനിമയെ കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റും എത്താത്തതില്‍ പ്രതിഷേധം അറിയിക്കുകയാണ് പ്രേക്ഷകര്‍.
ഉത്തരവാദിത്തവും ശ്രദ്ധയുമില്ലാത്ത സംവിധായകനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശങ്കറിനെതിരെ ഉണ്ടാകുന്ന പ്രതികരണം. സിനിമയെത്താന്‍ വൈകുന്നുവെങ്കിലും ഇപ്പോഴും പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രീകരണം പോലും പൂര്‍ത്തിയായിട്ടില്ലാത്ത സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണെന്നാണ് റിപ്പോര്‍ട്ട്. 250 കോടിയ്ക്കാണ് സി 5 ഒടിടി അവകാശം നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
2023 മാര്‍ച്ചിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. 

Tags