ട്വൽത്ത് ഫെയിൽ യഥാർത്ഥ നായകൻ ഇനി ഇൻസ്‌പെക്ടർ ജനറൽ

Inspector General is now the real hero in Twelfth Fail

ഹോളിവുഡ്  ആഘോഷമാക്കിയ  സിനിമയായിരുന്നു ട്വല്‍ത്ത് ഫെയില്‍. ചിത്രത്തിലെ യഥാര്‍ത്ഥ നായകനായ മനോജ് കുമാർ ശർമ്മ ഔദ്യോഗിക ജീവിതത്തില്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സ്ഥാനത്ത് നിന്നും മനോജ് കുമാർ ശർമ്മയ്ക്ക്  ഇൻസ്‌പെക്ടർ ജനറൽ (ഐജി) പദവിയിലേക്കാണ് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്.

2003, 2004, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സ്ഥാനക്കയറ്റത്തിന് ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകിയതിനെ തുടർന്നാണ് മനോജ് കുമാർ ശർമ്മയ്ക്ക് സ്ഥാനക്കയറ്റമുണ്ടായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ശർമ്മ ഇക്കാര്യം അറിയിച്ചത്. തന്‍റെ ഔദ്യോഗിക ജീവിതത്തിലുടനീളം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് ശർമ്മ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

Tags