ആശാനായി ഇന്ദ്രൻസ്; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ആശാനായി ഇന്ദ്രൻസ്; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
Indrans as Aashana; Character poster out
Indrans as Aashana; Character poster out

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്നചിത്രം ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്.

കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്നത് പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

tRootC1469263">

ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള ഇന്ദ്രൻസിൻ്റെ വീഡിയോ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഓണാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ അമേരിക്കൻ മലയാളികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആശാൻ’. പ്രേക്ഷകഹൃദയം കവർന്ന ‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..

Tags