ഇന്ത്യന്‍ 2' ജൂണ്‍ 13ന് തിയറ്ററിലെത്തിയേക്കും

indian

ഇന്ത്യന്‍ 2 ജൂണ്‍ 13 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സൂചന. പ്രഭാസ് നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898AD' ജൂണ്‍ 27നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രവുമായി ഒരു ക്ലാഷ് ഉണ്ടാകാതിരിക്കാനാണ് ഇന്ത്യന്‍ 2 റിലീസ് നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശങ്കര്‍ ഇപ്പോള്‍ രാം ചരണിന്റെ ഗെയിം ചേഞ്ചര്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ്. അതിനോടൊപ്പം തന്നെ ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുമെന്നാണ് സൂചന. ഇന്ത്യന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായതായും ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
1996ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത 'ഇന്ത്യന്‍' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2 .

Tags